നീറ്റ് പരീക്ഷ; സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി

ന്യൂഡല്‍ഹി: ജെഇഇ-നീറ്റ് പരീക്ഷകൾ നീട്ടിവെക്കാനാകില്ലെന്ന സുപ്രീംകോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജി. കേന്ദ്രസർക്കാറിന്​ അനുകൂലമായുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ്​ ആറ്​ സംസ്ഥാനങ്ങൾ പുനഃപരിശോധന ഹരജി നൽകിയത്. പശ്ചിമ ബംഗാൾ, ജാ൪ഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ചത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മന്ത്രിമാരാണ് പുനപരിശോധന ഹരജി നൽകിയത്. വിദ്യാ൪ഥികളുടെ സുരക്ഷയും ഗതാഗത സൗകര്യവും കോടതി കണക്കിലെടുത്തില്ലെന്ന് ഹരജിക്കാ൪ പറയുന്നു.

പരീക്ഷകൾ മാറ്റിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ 11 സംസ്ഥാനങ്ങളിൽ നിന്നുള്ള 11 വിദ്യാർഥികൾ നൽകിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കാനാവില്ലെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു വിധി. ഇതിനെതിരെയാണ്​ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ ഹരജി നൽകിയത്​.

Leave a Reply

Your email address will not be published. Required fields are marked *