പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 31ന​കം പൂ​ര്‍​ത്തി​യാ​ക്കാം: സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: അ​വ​സാ​ന​വ​ര്‍​ഷ പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 31-ന​കം പൂര്‍ത്തിയാക്കണമെന്ന യു​ജി​സി തീരുമാനം ശ​രി​വ​ച്ച്‌ സു​പ്രീം​കോ​ട​തി. യു​ജി​സി തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും കോ​ട​തി വ്യക്തമാക്കി.

യു​ജി​സി പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​നു​ള്ള അ​ധി​കാ​രം സം​സ്ഥാ​ന​ങ്ങ​ള്‍​ക്കാ​ണ്. എ​ന്നാ​ല്‍ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ങ്കി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ അ​നു​മ​തി തേ​ട​ണ​മെ​ന്നും കോ​ട​തി അറിയിച്ചു.

പ​രീ​ക്ഷ ന​ട​ത്താ​തെ ഡി​ഗ്രി ന​ല്‍​കാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് യു​ജി​സി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കോ​വി​ഡ് വ്യാപന പശ്ചാത്തലത്തില്‍ പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ഹ​ര്‍​ജി​ക​ളാ​ണ് കോ​ട​തി​യി​ലെ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *