പ്രതിപക്ഷ നേതാവിന്റെ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ പ്രതിപക്ഷ നേതാവ് നല്‍കിയ പരാതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

പരാതിയില്‍ ഉചിതമായ പരിഗണന വേണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചതായാണ് വിവരം. സമഗ്ര അന്വേഷണമാണ് ചെന്നിത്തല ഗവര്‍ണറോട് ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറിയെ വിളിച്ച്‌ വരുത്തണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു. തീപിടിത്തം ഉണ്ടായ അന്ന് രാത്രി തന്നെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ എം.എല്‍.എമാരുടെ സംഘം ഗവര്‍ണറെ നേരില്‍ കണ്ട് പരാതി അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *