മാ​​ധ്യ​​മ​​ങ്ങ​​ള്‍ അ​​നി​​വാ​​ര്യം;​ പൊതുനിയന്ത്രണം സാധ്യമല്ലെന്ന്​ ഹൈകോടതി

കൊ​​ച്ചി: മാ​​ധ്യ​​മ​​ങ്ങ​​ളെ നി​​യ​​ന്ത്രി​​ക്കാ​​ന്‍ മാ​​ര്‍​​ഗ​​രേ​​ഖ ഉ​​ണ്ടാ​​ക്ക​​ണ​​മെ​​ന്ന ഹ​​ര​​ജി ഹൈ​​കോ​​ട​​തി ത​​ള്ളി.

ചേ​​ര്‍​​ത്ത​​ല സ്വ​​ദേ​​ശി​​യാ​​യ അ​​ഭി​​ഭാ​​ഷ​​ക​​ന്‍ ന​​ല്‍​​കി​​യ പൊ​​തു​​താ​​ല്‍​​പ​​ര്യ​​ഹ​​ര​​ജി​​യാ​​ണ്​ മാ​​ധ്യ​​മ​​ങ്ങ​​ള്‍​​ക്ക് പൊ​​തു​​നി​​യ​​ന്ത്ര​​ണം ഏ​​ര്‍​​പ്പെ​​ടു​​ത്താ​​നോ മാ​​ര്‍​​ഗ​​രേ​​ഖ കൊ​​ണ്ടു​​വ​​രാ​​നോ സാ​​ധ്യ​​മ​​ല്ലെ​​ന്ന സു​​പ്രീം​​കോ​​ട​​തി വി​​ധി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ചീ​​ഫ്​ ജ​​സ്​​​റ്റി​​സ്​ എ​​സ്. മ​​ണി​​കു​​മാ​​ര്‍, ജ​​സ്​​​റ്റി​​സ്​ ഷാ​​ജി പി. ​​ചാ​​ലി എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച്​ ത​​ള്ളി​​യ​​ത്.

മാ​​ധ്യ​​മ​​ങ്ങ​​ള്‍ അ​​ഭി​​പ്രാ​​യ​​സ്വാ​​ത​​ന്ത്ര്യം ദു​​രു​​പ​​യോ​​ഗി​ച്ച്‌​ ജു​​ഡീ​​ഷ്യ​​റി, സ​​ര്‍​​ക്കാ​​ര്‍, പൊ​​ലീ​​സ്, രാ​​ഷ്​​​ട്രീ​​യ​​നേ​​താ​​ക്ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ പ്ര​​തി​​ച്ഛാ​​യ ത​​ക​​ര്‍​​ക്കു​​ക​​യാ​​ണെ​​ന്നാ​യി​​രു​​ന്നു ആ​​രോ​​പ​​ണം.

ആ​​രോ​​പ​​ണ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ മാ​​ധ്യ​​മ​​ങ്ങ​​ള്‍​​ക്ക് മാ​​ര്‍​​ഗ​​രേ​​ഖ നി​​ശ്ച​​യി​​ക്കാ​​ന്‍ ക​​ഴി​​യി​​ല്ലെ​​ന്ന് കോ​​ട​​തി പ​​റ​​ഞ്ഞു. ഓരോ കേ​​സി​ന്‍റ​​യും സാ​​ഹ​​ച​​ര്യം പ​​രി​​ഗ​​ണി​​ച്ച്‌​ മാ​​ത്ര​​മേ മാ​​ധ്യ​​മ​​നി​​യ​​ന്ത്ര​​ണം ഏ​​ര്‍​​പ്പെ​​ടു​​ത്താ​​നാ​​കൂ​​​വ​​ന്നാ​​ണ്​ സു​​പ്രീം​​കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

ജ​​നാ​​ധി​​പ​​ത്യ​​ത്തി​െന്‍റ ഫ​​ല​​പ്ര​​ദ​​മാ​​യ പ്ര​​വ​​ര്‍​​ത്ത​​ന​​ത്തി​​ന്​ മാ​​ധ്യ​​മ​​ങ്ങ​​ള്‍ അ​​നി​​വാ​​ര്യ​​മാ​​യ​​തി​​നാ​​ലാ​​ണ്​ നാ​​ലാം തൂ​​ണ്‍ എ​​ന്ന്​ വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്. മാ​​ധ്യ​​മ​​ങ്ങ​െ​​ള ത​​ട​​ഞ്ഞാ​​ല്‍ ​പൊ​​തു​​പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ള്‍ പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​​ക്ക്​ അ​​റി​​യാ​​നും മ​​ന​​സ്സി​​ലാ​​ക്കാ​​നും ക​​ഴി​​യാ​​തെ​​വ​​രും.

ഇ​​ത്​ ജ​​നാ​​ധി​​പ​​ത്യ​​ത്തെ​​യും ഭ​​ര​​ണ​​​ത്തെ​​യും അ​​പ​​ക​​ട​​ത്തി​​ലാ​​ക്കും. വ​​സ്തു​​ത​​ക​​ള്‍ മാ​​ത്രം പ​​രി​​ശോ​​ധി​​ച്ചാ​​ണ്​ ജ​​ഡ്​​​ജി​​മാ​​ര്‍ കേ​​സു​​ക​​ള്‍ തീ​​രു​​മാ​​നി​​ക്കു​​ന്ന​​ത്. വ​​സ്തു​​ത​​ക​​ളു​​ടെ ഭാ​​ഗ​​മ​​ല്ലാ​​ത്തി​​ട​​ത്തോ​​ളം മാ​​ധ്യ​​മ റി​​പ്പോ​​ര്‍​​ട്ടു​​ക​​ള്‍ പ​​രി​​ഗ​​ണി​​ക്കാ​​റി​​ല്ല.

Leave a Reply

Your email address will not be published. Required fields are marked *