ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ 26 മുതല്‍ ഭക്തരെ പ്രവേശിപ്പിക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രവേശനം നിര്‍ത്തി വച്ചിരുന്ന ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ ഈ മാസം 26 മുതല്‍ ഭക്തരെ പ്രവേശിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം അനുവദിക്കുക. രാവിലെ എട്ട് മണി മുതല്‍ 11 വരെയും വൈകുന്നേരം അഞ്ച് മണി മുതല്‍ ദീപാരാധന സമയം വരെയുമാണ് പ്രവേശനം. ഒരേസമയം 35ല്‍ കൂടുതല്‍ പേരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ല. അതേസമയം, ഒരു ദിവസം പരമാവധി 665 പേരെ മാത്രമാണ് ദര്‍ശനത്തിന് അനുവദിക്കുക.

വടക്കേ നടവഴിയിലൂടെ മാത്രം ഭക്തര്‍ക്ക് പ്രവേശനം നടത്താം. ഒറ്റക്കല്‍ മണ്ഡപത്തിലും തിരുവമ്ബാടി ചുറ്റമ്ബലത്തിനകത്തും പ്രവേശനം അനുവദിക്കില്ല. ദര്‍ശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ദര്‍ശനത്തിനെത്തുന്നവര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്‌തതിന്‍റെ പ്രിന്‍റ് ഔട്ടും ആധാര്‍ കാര്‍ഡും ദര്‍ശന സമയത്ത് ഹാജരാക്കണം.

Leave a Reply

Your email address will not be published. Required fields are marked *