വി​മാ​ന​ത്താ​വ​ളം; ഒത്തുകളി മുഖ്യമന്ത്രിയുടെ കള്ളക്കളിയെന്ന് ബെന്നി ബഹ്നാന്‍

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​നു കൈ​മാ​റാ​ന്‍ ഒ​ത്തു​ക​ളി ന​ട​ത്തി​യ ശേ​ഷം മു​ഖ്യ​മ​ന്ത്രി നാ​ട​കം ക​ളി​ക്കു​ക​യാ​ണെ​ന്ന് യു.​ഡി.​എ​ഫ് ക​ണ്‍​വീ​ന​ര്‍ ബെ​ന്നി ബ​ഹ​നാ​ന്‍ എം.​പി. ഗൗ​തം അ​ദാ​നി​യു​ടെ മ​രു​മ​ക​ളാ​യ പ​രീ​ധി അ​ദാ​നി പാ​ര്‍​ട്ണ​റാ​യ മും​ബൈ ആ​സ്ഥാ​ന​മാ​യ നി​യ​മ​സ്ഥാ​പ​ന​ത്തോ​ടാ​ണ് ലേ​ല ന​ട​പ​ടി​ക​ള്‍​ക്കാ​യി കേ​ര​ളം വി​ദ​ഗ്ധ ഉ​പ​ദേ​ശം തേ​ടി​യ​ത്.

ലേ​ല​ത്തു​ക നി​ര്‍​ണ​യി​ക്കു​ന്ന​തി​ലും ലേ​ല​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​ലും നി​ര്‍​ണാ​യ​ക​മാ​യ​ത് ഈ ​സ്ഥാ​പ​ന​ത്തി​െന്‍റ ഇ​ട​പെ​ട​ലാ​ണ്. ലേ​ല​ത്തു​ക നി​ശ്ച​യി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​പ​ദേ​ശം ചോ​ദി​ച്ച സ്ഥാ​പ​ന ഉ​ട​മ​യു​ടെ കു​ടും​ബ​ത്തി​നാ​ണ് വി​മാ​ന​ത്താ​വ​ള ക​രാ​ര്‍ ല​ഭി​ച്ച​തെ​ന്ന​ത് അ​സാ​ധാ​ര​ണ ന​ട​പ​ടി​യാ​ണ്.

അ​ദാ​നി ഗ്രൂ​പ്പു​മാ​യി ഒ​ത്തു​ക​ളി ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി കേ​സ് ന​ട​ത്തു​മെ​ന്ന് പ​റ​യു​ന്ന​തും അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ പ്ര​സ്‍താ​വ​ന ഇ​റ​ക്കു​ന്ന​തും ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​ണെ​ന്നും ബെ​ന്നി ബ​ഹ​നാ​ന്‍ ആ​രോ​പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *