തെലങ്കാനയിലെ ജലവൈദ്യുത നിലയത്തിൽ വന്‍ തീപിടിത്തം

തെലങ്കാന:  ശ്രീശൈലം പദ്ധതിയിലെ ഭൂഗർഭ ജലവൈദ്യുത നിലയത്തിൽ വലിയ തീപിടുത്തം. ഇന്നലെ രാത്രി 10;30 ഓടെയാണ് സംഭവം. തീപിടുത്തമുണ്ടായ സമയത്ത് 25 ജീവനക്കാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. 10 ജീവനക്കാരെ രക്ഷപ്പെടുത്തി. ഒന്‍പത് പേര്‍ കുടുങ്ങികിടക്കുന്നതായുമാണ് ഒടുവില്‍ ലഭിച്ച വിവരം.

തീപിടിത്തമുണ്ടായപ്പോൾ തെലങ്കാന സ്റ്റേറ്റ് പവർ ജനറേഷൻ കോർപ്പറേഷന്റെ (ടിഎസ്പിജിസി) എഞ്ചിനീയർമാർ പതിവ് അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു.സ്റ്റേഷന്റെ ഭൂഗർഭ പ്ലാന്റിൽ ആറിലധികം വൈദ്യുതി ജനറേറ്ററുകളുണ്ട്. ഓരോന്നും 150 മെഗാവാട്ട് ശേഷിയുള്ള ഇലക്ട്രിക്കൽ പവർ ജനറേറ്ററുകളാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് അധികൃതർ അറിയിച്ചു. നാലാമത്തെ പാനലിനാണ് ആദ്യം തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടിന് ശേഷം പവർ ഹൌസിന്റെ യൂണിറ്റ് നാലില്‍ സ്ഫോടനം ഉണ്ടായി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഓഫീസർമാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

Leave a Reply

Your email address will not be published. Required fields are marked *