കോവിഡ് രോഗികളുടെ ഫോണ്‍ രേഖകൾ: ഹരജി ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി:  കോവിഡ് രോഗികളുടെ ഫോണ്‍ രേഖകൾ പരിശോധിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. കോവിഡ് രോഗികളുടെ ടവർ ലൊക്കേഷൻ മാത്രമേ നോക്കുന്നുള്ളൂ എന്ന സർക്കാരിന്റെ വിശദീകരണം കോടതി അംഗീകരിച്ചു. കോവിഡ് പോസിറ്റീവായവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനാണ് ഇതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

ഫോൺ രേഖ പരിശോധിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ആരോപിച്ചാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. എന്നാല്‍ പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയാണെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയാല്‍ മുഴുവന്‍ രേകകളും നശിപ്പിക്കുമെന്നും സ്വകാര്യതാ ലംഘനമില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ചെന്നിത്തലയുടെ ഹരജി തീര്‍പ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *