എസ്​.ബി.ഐ മിനിമം ബാലന്‍സ്​ പിഴയും എസ്​.എം.എസ്​ ചാര്‍ജും ഒഴിവാക്കി

മുംബൈ: സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരിലുള്ള പിഴയും എസ്.എം.എസ്. നിരക്കുകളും പൂര്‍ണമായി ഒഴിവാക്കി എസ്.ബി.ഐ. ട്വിറ്ററിലൂടെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ബാങ്കിന്റെ 44 കോടി വരുന്ന സേവിങ്‌സ് അക്കൗണ്ടുടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഇന്‍റര്‍നെറ്റ്​ ബാങ്കിങ്ങും ചെക്​ബുക്ക്​ സംവിധാനവുമുള്ള എല്ലാ സേവിങ്​സ്​ അക്കൗണ്ടുകള്‍ക്കും പുതിയ ഇളവ്​ ഉണ്ടോ എന്ന ചോദ്യവുമായി ട്വീറ്റിന്​ താഴെ എത്തിയവര്‍ക്ക്​​ എല്ലാ അക്കൗണ്ടുകള്‍ക്കും ബാധകമാണെന്ന മറുപടിയാണ്​ എസ്​.ബി.​ഐ നല്‍കിയിരിക്കുന്നത്​. അതേസമയം, സേവിങ്​സ്​ അക്കൗണ്ടുകളില്‍ ഒരു ലക്ഷവും അതിന്​ മുകളിലും ബാലന്‍സ്​ സൂക്ഷിക്കുന്നവര്‍ക്ക്​ എത്ര തവണവേണമെങ്കിലും എ.ടി.എം ട്രാന്‍സാക്ഷന്‍ നടത്താമെന്ന ഓഫറും എസ്​.ബി.​െഎ മുന്നോട്ടുവെക്കുന്നുണ്ട്​.

സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാതിരുന്നാലുള്ള പിഴ ഒഴിവാക്കാന്‍ കഴിഞ്ഞ മാര്‍ച്ച്‌​ മാസത്തില്‍ തന്നെ എസ്.ബി.ഐ തീരുമാനിച്ചിരുന്നു. മെട്രോ നഗരങ്ങളില്‍ ചുരുങ്ങിയത് 3000 രൂപയും അര്‍ദ്ധനഗരങ്ങളില്‍ 2000 രൂപയും ഗ്രാമങ്ങളില്‍ 1000 രൂപയും മിനിമം ബാലന്‍സ് വേണമെന്നായിരുന്നു നിര്‍ദേശം. ഇതു പാലിക്കാതിരുന്നാല്‍ അഞ്ചു രൂപ മുതല്‍ 15 രൂപ വരെയായിരുന്നു പിഴ.

Leave a Reply

Your email address will not be published. Required fields are marked *