നെറ്റ്‌മെഡിലെ ഭൂരിപക്ഷ ഓഹരി 620 കോടിക്ക്‌ റിലയന്‍സ് റീട്ടെയില്‍ സ്വന്തമാക്കി

മുംബൈ: റിലയന്‍സ് റീട്ടെയില്‍ വെന്‍ചേഴ്‌സ് ലിമിറ്റഡ് 620കോടി രൂപയ്ക്ക് ഡിജിറ്റല്‍ ഫാര്‍മ സംരംഭമായ നെറ്റ്‌മെഡിലെ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി.

ഈ നിക്ഷേപം വൈറ്റാലിക്കിന്റെ ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലില്‍60ശതമാനം കൈവശവും അനുബന്ധ സ്ഥാപനങ്ങളുടെ100ശതമാനം നേരിട്ടുള്ള ഇക്വിറ്റി ഉടമസ്ഥാവകാശവും പ്രതിനിധീകരിക്കുന്നു. വൈറ്റാലിക് ഹെല്‍ത്തും അനുബന്ധ സ്ഥാപനങ്ങളും (ട്രെസാര ഹെല്‍ത്ത് െ്രെപവറ്റ് ലിമിറ്റഡ്,നെറ്റ്‌മെഡ്‌സ് മാര്‍ക്കറ്റ് പ്ലേസ് ലിമിറ്റഡ്,ദാദ ഫാര്‍മ ഡിസ്ട്രിബ്യൂഷന്‍ െ്രെപവറ്റ് ലിമിറ്റഡ്) മൊത്തത്തില്‍ നെറ്റ്‌മെഡ്‌സ് എന്നറിയപ്പെടുന്നു.
നെറ്റ്‌മെഡ്‌സ്മായ പങ്കാളിത്തം റിലയന്‍സ് റീട്ടെയിലിനു നല്ല നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ പരിരക്ഷാ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുകയും ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഡിജിറ്റല്‍ കൊമേഴ്‌സ് നിര്‍ദ്ദേശത്തെ വിശാലമാക്കുകയും ചെയ്യുന്നു എന്ന് റിലയന്‍സ് റീട്ടെയില്‍ വെന്‍ചേഴ്‌സ് ലിമിറ്റഡ് (ആര്‍ആര്‍വിഎല്‍) ഡയറക്ടര്‍ ഇഷാ അംബാനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *