പെട്ടിമുടി: മൂന്ന്​ മൃതദേഹം കൂടി കിട്ടി

മൂ​ന്നാ​ര്‍: ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​ര​ന്ത​മു​ണ്ടാ​യ പെ​ട്ടി​മു​ടി​യി​ല്‍ കാ​ണാ​താ​യ​വ​ര്‍ക്കാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ന്നു. വ്യാ​ഴാ​ഴ്​​ച ന​ട​ന്ന തി​ര​ച്ചി​ലി​ല്‍ മൂ​ന്ന്​ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ടു​ത്തു. കൗ​ശി​ക (15) ശി​വ​ര​ഞ്ജി​നി (15), മു​ത്തു​ല​ക്ഷ്മി (26) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണി​ത്. ഇ​തി​ല്‍ മു​ത്തു ല​ക്ഷ്മി ഗ​ര്‍ഭി​ണി​യാ​യി​രു​ന്നു.

ഇ​തോ​ടെ ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 65 ആ​യി. ദു​ര​ന്ത​ത്തി​ല്‍ അ​ക​പ്പെ​ട്ട അ​ഞ്ചു പേ​രെ കൂ​ടി​യാ​ണ്​ ഇ​നി ക​ണ്ടു​കി​ട്ടാ​നു​ള്ള​ത്. ദു​ര​ന്ത​ഭൂ​മി​യി​ല്‍​നി​ന്ന്​ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ദൂ​രെ ഭൂ​ത​ക്കു​ഴി ഭാ​ഗ​ത്തു​നി​ന്നാ​ണ് ര​ണ്ട്​ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത​ത്. തു​ട​ര്‍ച്ച​യാ​യ പ​തി​നാ​ലാം ദി​വ​സ​മാ​ണ് പെ​ട്ടി​മു​ടി​യി​ല്‍ ദു​ര​ന്ത​ത്തി​ല്‍ അ​ക​പ്പെ​ട്ട​വ​ര്‍ക്കാ​യി തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *