മുത്തങ്ങയില്‍ 28 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

മുത്തങ്ങ: വയനാട് എക്സൈസ് ഇന്‍റലിജന്‍സും മുത്തങ്ങ എക്സൈസ് ചെക്ക് പോസ്​റ്റ്​ സംഘവും ചേര്‍ന്ന്​ മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്​റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 28 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കെ.എം 59 കെ 4829 ദോസ്​ത്​ വണ്ടിയിലാണ്​ രേഖകളില്ലാതെ പണം ഒളിപ്പിച്ചുകടത്തിയത്​. വ്യാഴാഴ്​ച രാത്രി 7.30നാണ്​ സംഭവം. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നൗഫല്‍ (34), യൂനിസ് (37) എന്നിവരെ കസ്​റ്റഡിയിലെടുത്തു. തൊണ്ടി മുതലുകളും വാഹനവും കസ്​റ്റഡിയിലെടുത്തവരെയും ബത്തേരി ​പൊലീസിന് കൈമാറി.

മുത്തങ്ങ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. ജുനൈദ്, ഇന്‍റലിജന്‍സ് ഇന്‍സ്പെക്ടര്‍ എം.കെ. സുനില്‍, ചെക്ക് പോസ്​റ്റിലെ ഇന്‍സ്പെക്ടര്‍ പി. ബാബുരാജ്, പ്രിവന്‍റിവ് ഓഫിസര്‍മാരായ കെ.കെ. ബാബു, പി.പി. ശിവന്‍, കെ.ജെ. സന്തോഷ്, കെ.

രമേഷ്, പി.എസ്​. വിനീഷ്, കെ.വി. ഷാജിമോന്‍, വി.ആര്‍. ബാബുരാജ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എ. ദിപു, വിപിന്‍ വില്‍സന്‍, എക്സൈസ് ഡ്രൈവര്‍ കെ.പി. വീരാന്‍ കോയ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ഓണം സ്പെഷല്‍ ഡ്രൈവി​െന്‍റ ഭാഗമായി വാഹനപരിശോധന ശക്തിപ്പെടുത്തിയതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. ജുനൈദ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *