തിരുവനന്തപുരത്തിന്റെ വികസന കുതിപ്പിന് ശക്തി പകരും: എസ്.സുരേഷ്.

തിരുവനന്തപുരം: വളരെകാലമായി പരിതാപകരമായ അവസ്ഥയിലായിരുന്ന തിരുവനന്തപുരം വിമാനാത്താവളം സ്വകാര്യ പങ്കാളിത്തതോടെ വികസിപ്പിക്കാന്‍ തീരുമാനിച്ച കേന്ദ്ര
സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ് .

തിരുവനന്തപുരം വിമാനത്തവള വികസനം അട്ടിമറിച്ച് അതിനെ ഇകഅഘന്റെയും ഗകഅഘന്റെയും ഫീഡര്‍ സെന്റരാക്കി തരംതാഴ്ത്താന്‍ ശ്രമിച്ച ഇടതുസര്‍ക്കാറിനു ഏറ്റ ഒരു അടികൂടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം. ഇരയ്ക്കും വേട്ടയ്ക്കാരനുമൊപ്പം മാറിമാറി നില്‍ക്കുന്ന ശശി തരൂര്‍ എംപിയുടെ അവ്യക്തമായ നിലപാടുകള്‍ക്കും ഏറ്റ പ്രഹരമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം ഉറപ്പുവരുത്തണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടു കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹാര്‍ദീപ് സിംഗ് പൂരിയെ സന്ദര്‍ശിച്ച ബിജെപി നിവേദന സംഘത്തോടൊപ്പം വരികയും വിമാനത്തവള വികസനത്തിനുവേണ്ടി കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയുംചെയ്ത സുരേഷ് ഗോപി എംപിക്കും കേന്ദ്ര വിദേശ പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരനും വിമാനത്താവളത്തിന്റെ വികസനം സ്വകാര്യ പങ്കാളിത്തത്തോടെ ഉറപ്പുവരുത്തണമെന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി ബിജെപിയോടൊപ്പം നിന്നു നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നന്ദി രേഖപെടുത്തുന്നതായും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *