പുതിയ കണ്ടെയ്ന്‍മെന്റ് സോണുകളും ഒഴിവാക്കപ്പെട്ടവയും

10 പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ കൂടി

കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലയിൽ 10 പ്രദേശങ്ങൾകൂടി കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ഉത്തരവിറക്കി.

ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കൈവിളാകം(അഞ്ച്), കരകുളം പഞ്ചായത്തിലെ മുദിശാസ്താംകോട്(11), ചെറുന്നിയൂർ പഞ്ചായത്തിലെ ദളവാപുരം(ഏഴ്), പോത്തൻകോട് പഞ്ചായത്തിലെ കരൂർ(12), വിളവൂർക്കൽ പഞ്ചായത്തിലെ മൂലമൺ(12), ആനാട് പഞ്ചായത്തിലെ ചെറുവേലി(ഏഴ്), വക്കം പഞ്ചായത്തിലെ നിലക്കാമുക്ക്(ഒമ്പത്), കടക്കാവൂർ പഞ്ചായത്തിലെ തെക്കുംഭാഗം(എട്ട്), ഊട്ടുപറമ്പ്(ഒമ്പത്), റെയിൽവേ സ്റ്റേഷൻ(10) എന്നീ വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

ഈ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഇളവുകളൊന്നും ബാധകമായിരിക്കില്ല. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൊതുപരീക്ഷകൾ നടത്താനും പാടില്ല. ഈ പ്രദേശങ്ങളോടു ചേർന്നു കിടക്കുന്ന പഞ്ചായത്ത് വാർഡുകളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും.

കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി

രോഗ വ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്ന് കള്ളിക്കാട് പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, ഒമ്പത്, 10, 11, 12, 13 വാർഡുകൾ, ചെമ്മരുതി പഞ്ചായത്തിലെ 12-ാം വാർഡ്, തിരുവനന്തപുരം കോർപ്പറേഷനിലുൾപ്പെട്ട കുന്നുകുഴി വാർഡിലെ ബണ്ട് കോളനി, കാഞ്ഞിരംപാറ വാർഡിലെ വി.കെ.പി. നഗർ, ബാലരാമപുരം പഞ്ചായത്തിലെ അഞ്ച്, ഏഴ്(ശാലിഗോത്ര തെരുവ് ഒഴികെ), 13, 15, 20(വാണിനഗർ തെരുവ്് ഒഴികെ) എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയതായും കളക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *