കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം: ഗാന്ധികുടുംബത്തിനുപുറത്തുനിന്ന് ഒരാള്‍ വരട്ടെയെന്ന് പ്രിയങ്കാ ഗാന്ധി

തിരുവനന്തപുരം: ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

“പാര്‍ട്ടിക്ക് മറ്റൊരു പ്രസിഡന്റ് ഉണ്ടായാല്‍ അദ്ദേഹം എന്റെ ബോസ് ആയിരിക്കും. ഞാന്‍ ഉത്തര്‍പ്രദേശില്‍ അല്ല ആന്‍ഡമാന്‍, നിക്കോബാറിലാണ് നില്‍ക്കേണ്ടതെന്ന് നാളെ അദ്ദേഹം പറഞ്ഞാല്‍, ഞാന്‍ സന്തോഷത്തോടെ ആന്‍ഡമാനിലേക്കും നിക്കോബാറിലേക്കും പോകും.” പ്രിയങ്ക പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ നിലപാടുകളോട് യോജിക്കുന്നു. പാർട്ടി ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും പ്രിയങ്ക വ്യക്തമാക്കി.

‘ഇന്ത്യ ടുമോറോ: കോണ്‍വര്‍സേഷന്‍സ് വിത്ത് ദ നെക്സ്റ്റ് ജനറേഷന്‍ ഓഫ് പൊളിറ്റിക്കല്‍ റീഡേഴ്സ്’ എന്ന പുസ്തകത്തിലെ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. പ്രദീപ് ചിബ്ബറും ഹര്‍ഷ് ഷായും ചേര്‍ന്നാണ് പുസ്തകം എഴുതിയത്.

Leave a Reply

Your email address will not be published. Required fields are marked *