തിരു.വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നൽകി. പാട്ടത്തിന് നൽകാനുള്ള തീരുമാനത്തിനും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.

ഇതുസംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി. വിമാനത്താവള നടത്തിപ്പ് 50 വർഷത്തേക്ക് നൽകാനാണ് തീരുമാനമായത്. ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വർഷം പാട്ടത്തിന് നൽകും.

തിരുവനന്തപുരം ഉൾപ്പെടയുള്ള രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെയും നടത്തിപ്പും വികസനവും 50 വർഷത്തേക്ക് കരാർ നൽകാനാണ് നേരത്തെ കേന്ദ്രം നിലപാടെടുത്തിരുന്നത്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് കരാറെടുക്കുന്നവർ വിമാനത്താവള അതോറിറ്റിക്ക് ഫീസ് നൽകണം. യാത്രക്കാരിൽനിന്ന് യൂസർഫീ ഈടാക്കാനുള്ള അധികാരമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *