തിമിരം

പേര് സൂചിപ്പിക്കുന്നതു പോലെ തിമിരം എന്ന രോഗത്തെകുറിച്ചാണ് സിനിമ പ്രതിപാദിക്കുന്നത്. തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന എഴുപതുകാരനായ സുധാകരന്റെ തുടർ ജീവിത വികാസങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.

ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങൾ സ്വന്തം സ്വത്വം ഉയർത്തിപ്പിടിക്കുന്ന അഭിമാനികളാണ്. സിനിമ ചർച്ച ചെയ്യുന്ന രാഷ്ട്രീയവും അതു തന്നെയാണ്. സുധാകരനുമായി നേരിട്ടും അല്ലാതെയും ഇടപെടുന്ന സ്ത്രീകൾ അയാളിലുണ്ടാക്കുന്ന ഉൾക്കാഴ്ചയ്ക്ക് അറിഞ്ഞോ അറിയാതെയോ കാരണമാകുന്നുവെന്നത് ചിത്രത്തിന്റെ സ്ത്രീപക്ഷ നിലപാടിന്റെ നേർസാക്ഷ്യമാകുന്നു. ഇരുൾമൂടിയ പുറം കാഴ്ച്ചകളെക്കാൾ നമ്മൾ ചർച്ച ചെയ്യേണ്ടതും ചികിത്സയ്ക്ക് വിധേയമാകേണ്ടതും ആൺ മനസ്സുകളിൽ അവശേഷിക്കുന്ന പുരുഷ മേൽക്കോയ്മയെയാണന്ന് സിനിമ അടിവരയിടുന്നു. അതുകൊണ്ട് തന്നെയാണ് ” കണ്ണാണ് പെണ്ണ്” എന്ന ടാഗ്ഗ്ലൈൻ ഉപയോഗിച്ചിരിക്കുന്നതും.

കെ കെ സുധാകരൻ, വിശാഖ് നായർ , രചന നാരായണൻകുട്ടി, ജി സുരേഷ്കുമാർ , പ്രൊഫ അലിയാർ, മോഹൻ അയിരൂർ , മീരാ നായർ , ബേബി സരോജം, കാർത്തിക, ആശാനായർ , സ്റ്റെബിൻ, രാജേഷ് രാജൻ, പവിത്ര , അമേയ , കൃഷ്ണപ്രഭ, രാജാജി, രമേഷ് ഗോപാൽ, ആശാ രാജേഷ്, മാസ്റ്റർ സൂര്യദേവ് , ബേബി ശ്രേഷ്ഠ എന്നിവരഭിനയിക്കുന്നു.

ബാനർ – ഇൻഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷൻസ്, നിർമ്മാണം – കെ കെ സുധാകരൻ, രചന , എഡിറ്റിംഗ് , സംവിധാനം – ശിവറാം മണി, ഛായാഗ്രഹണം – ഉണ്ണി മടവൂർ , ലൈൻ പ്രൊഡ്യൂസർ – രാജാജി രാജഗോപാൽ, ഗാനരചന – അജാസ് കീഴ്പ്പയ്യൂർ, രാധാകൃഷ്ണൻ പ്രഭാകരൻ, സംഗീതം – അർജുൻ രാജ്കുമാർ , ചീഫ് അസ്സോ: ഡയറക്ടർ – ബിജു കെ മാധവൻ, കല-സജീവ് കോതമംഗലം, ചമയം – മുരുകൻ കുണ്ടറ, വസ്ത്രാലങ്കാരം – അജയ് സി കൃഷ്ണ, സൗണ്ട് മിക്സ് – അനൂപ് തിലക്, ഡി ഐ കളറിസ്റ്റ് – ആർ മുത്തുരാജ്, സെക്കന്റ് യൂണിറ്റ് ഛായാഗ്രാഹകൻ – മൃതുൽ വിശ്വനാഥ്, അസ്സോ: ഡയറക്ടേഴ്സ് – നാസിം റാണി, രാമു സുനിൽ , റിക്കോർഡിസ്റ്റ് – രാജീവ് വിശ്വംഭരൻ , വി എഫ് എക്സ്- സോഷ്യൽ സ്കേപ്പ്, ടൈറ്റിൽ ഡിസൈൻ – ജിസ്സൻ പോൾ, ഡിസൈൻസ് – ആൻഡ്രിൻ ഐസക്, സ്റ്റിൽസ് – തോമസ് ഹാൻസ് ബെൻ , പി ആർ ഓ – അജയ് തുണ്ടത്തിൽ .

ഇതിനോടകം തന്നെ വിവിധ ദേശീയാന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ തിമിരം ശ്രദ്ധ നേടിക്കഴിഞ്ഞു.

നോമിനേഷൻസ് :- ഭൂട്ടാൻ ഗോൾഡൻ ഡ്രാഗൺ അവാർഡ് 2020….. കൊൽക്കത്ത സൺ ഓഫ് ദ് ഈസ്റ്റ് അവാർഡ് 2020 …
അവാർഡുകൾ :- ഭൂട്ടാൻ DRUK ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (DIFF) – മികച്ച ചിത്രം, മികച്ച നടൻ ( കെ കെ സുധാകരൻ ) …. കൊൽക്കത്ത ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ – മികച്ച ചിത്രം….. ഗോവ പൻജിം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ – മികച്ച ചിത്രം, മികച്ച സംവിധാനം (ശിവറാം മണി ) ….
ഒഫിഷ്യൽ സെലക്ഷൻസ് :- റോം പ്രിസ്മ , മോസ്കോ ബ്രിക്സ് , യു എസ് സ്ട്രെയിറ്റ് ജാക്കറ്റ്, യു എസ് ലിഫ്റ്റ് ഓഫ് ഗ്ലോബൽ സെഷൻസ്.

Leave a Reply

Your email address will not be published. Required fields are marked *