എം ശിവശങ്കർ വഞ്ചകനെന്ന് മന്ത്രി ജി സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ വഞ്ചകനെന്ന് മന്ത്രി ജി സുധാകരൻ.

മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. ദുർഗന്ധം ശിവശങ്കർ വരെ മാത്രമേ എത്തിയിട്ടുളളൂ. ആ ദുർഗന്ധം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തുടച്ചുമാറ്റി. ഇപ്പോൾ അവിടെയുളളത് സുഗന്ധം മാത്രമാണെന്നും ഫേസ്ബുക്ക് ലൈവിൽ അദ്ദേഹം പറഞ്ഞു.

‘നടന്നത് ഭരണത്തിന്റെ ഭാഗമായി മറ്റാളുകൾ ചെയ്ത കുറ്റമാണ്. അറിയാതെ ചെയ്ത കുറ്റങ്ങൾക്ക് ഭരണഘടനാപരമായി പിണറായിക്ക് ബാദ്ധ്യതയില്ല. സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ലെങ്കിലും ശിവശങ്കർ വിശ്വാസവഞ്ചനയാണ് കാണിച്ചത്. സ്വപ്നയുമായുള്ള സൗഹൃദം അപമാനകരമാണ്. ഐ എ എസുകാരിൽ മോശം സ്വഭാവക്കാരുണ്ട്. പിണറായിയെ രാമായണമാസത്തിൽ പ്രതിപക്ഷവും ബി ജെപിയും വേട്ടയായി. രാക്ഷസീയ ഭാവങ്ങൾ ഒഴിവാക്കേണ്ട മാസത്തിലായിരുന്നു വേട്ടയാടൽ. രാമായണ മാസത്തിന്റെ സ്പിരിറ്റ് ഉൾക്കൊളളാൻ അവർക്കായിട്ടില്ല. മാദ്ധ്യമങ്ങളോട് മാന്യമായി പെരുമാറാൻ സി പി എം തീരുമാനിച്ചിട്ടുണ്ട്-മന്ത്രി സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *