പ്രശസ്​ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്​രാജ് അന്തരിച്ചു

വാഷിങ്ടണ്‍: പ്രശസ്​ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്​രാജ് (90) അന്തരിച്ചു. അമേരിക്കയിലെ ന്യൂജഴ്​സിയിലെ വസതിയിലായിരുന്നു അന്ത്യം. മകൾ ദുർഗ ജസ് രാജ് ആണ് മരണവാർത്ത അറിയിച്ചത്. മേവതി ഘരാനയിലെ പ്രശസ്തനായ ഹിന്ദുസ്ഥാനി സംഗീജ്ഞൻ ആയിരുന്നു ജസ് രാജ്. രമേശ് നാരായണൻ ഉൾപ്പെടെ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. 80 വർഷത്തിലേറെ നീണ്ട കരിയറിൽ പദ്മ ശ്രീ, പദ്മ ഭൂഷൺ, പദ്മ വിഭുഷൺ തുടങ്ങിയ ബഹുമതികൾക്ക് അദ്ദേഹം അർഹനായി.

ഹരിയാനയിലെ ഹിസ്സാറില്‍ സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ 1930ലാണ് ജനിച്ചത്. പിതാവ് അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു. ജസ് രാജിന് നാലുവയസുള്ളപ്പോള്‍ പിതാവ് മരിച്ചു. അച്ഛന്റെ കീഴില്‍ സംഗീതാഭ്യാസനം തുടങ്ങിയ ജസ്‌രാജ് പിന്നീട് ജ്യേഷ്ഠന്‍ മണിറാമിന്റെ പക്കലും മഹാരാജാ ജയ്‌വന്ത് സിങ്ജി വഗേല, ആഗ്രാ ഖരാനയിലെ സ്വാമി വല്ലഭദായ് തുടങ്ങിയവരുടെയും ശിഷ്യനായി. മണിറാമിന്റെ തബല വാദകനായി കുറച്ചു കാലം തുടര്‍ന്നെങ്കിലും പക്കമേളക്കാരോടുള്ള അവഗണനക്കെതിരെ അത് അവസാനിപ്പിച്ച് സംഗീതാഭ്യസനത്തില്‍ ശ്രദ്ധയൂന്നുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *