സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ അതിശക്തമായ കോവിഡ് രോഗവ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ അതിശക്തമായ കോവിഡ് രോഗവ്യാപനം നടക്കുകയാണെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. 1,84,000 പരിശോധനകള്‍ ആഗസ്‌റ്റ് 7നും 14നുമിടയില്‍ നടത്തി. 9577 കേസുകള്‍ പോസി‌റ്റീവായി. 37 പേര്‍‌ മരണമടഞ്ഞു.

ഈ ആഴ്‌ചയില്‍ പാലക്കാട്,കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ രോഗികളുടെ എണ്ണത്തില്‍ ഉയര്‍ച്ചയുണ്ടായി. തിരുവനന്തപുരം, എറണാകുളം,മലപ്പുറം,കാസര്‍കോട് ജില്ലകളില്‍ ഇപ്പോഴും രോഗവ്യാപനം ഉയര്‍ന്ന് തന്നെയാണ് എന്നാല്‍ ആലപ്പുഴ,തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ രോഗികളുടെ എണ്ണം കുറവുണ്ട്. രോഗബാധ കൂടുതലുള‌ള ക്ളസ്‌റ്ററുകള്‍ കേന്ദ്രീകരിച്ച്‌ പ്രതിരോധ പ്രവത്തനം വര്‍ദ്ധിപ്പിക്കണം. ജലദോഷ പനിയുള‌ളവര്‍ക്കെല്ലാം കൊവിഡ് രോഗ നിര്‍ണയത്തിനുള‌ള ആന്റിജന്‍ ഉള്‍പ്പടെ പരിശോധനകള്‍ വേണം. ശ്വാസകോശ സംബന്ധമായി രോഗത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും പിസിആര്‍ പരിശോധന നടത്തണം എന്ന് മുന്‍പ് ആരോഗ്യ വകുപ്പ് വിശദമായ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *