തലസ്ഥാനത്തെ ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്‍റ് സോണുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ജില്ലയിലെ തീരദേശ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇന്ന് (16 ഓഗസ്റ്റ്) അര്‍ദ്ധരാത്രി മുതല്‍ ഇളവുകള്‍ നിലവില്‍ വരും.

എന്നാല്‍ അഞ്ചുതെങ്ങ്, കരിംകുളം ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, കഠിനംകുളം ഗ്രാമപഞ്ചായത്തിലെ മരിയനാട് സൗത്ത്, മരിയനാട് നോര്‍ത്ത്, തുമ്ബ, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വലിയതുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറ, തിരുവല്ലം, വെള്ളാര്‍, ഹാര്‍ബര്‍, വിഴിഞ്ഞം, കോട്ടപ്പുറം, മുല്ലൂര്‍, കോട്ടുകല്‍ ഗ്രാമപഞ്ചായത്തിലെ പുളിങ്കുടി, അടിമലത്തുറ, അമ്ബലത്തുമൂല, ചൊവ്വര, മണ്ണോട്ടുകോണം, മണ്ണാക്കല്ല്, പൂവാര്‍ ഗ്രാമപഞ്ചായത്തിലെ പൂവാര്‍ ബണ്ട്, പൂവാര്‍ ടൗണ്‍, പൂവാര്‍, ബീച്ച്‌, വരവിളത്തോപ്പ്, ഇരിക്കാലുവിള, ടി.ബി വാര്‍ഡ്, കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഉച്ചക്കട, പെരുമ്ബഴിഞ്ഞി, പൊഴിയൂര്‍, പൊയ്പ്പള്ളിവിളാകം, കൊല്ലംകോട്, മുല്ലശ്ശേരി, പരുത്തിയൂര്‍, പൊഴിക്കര ബീച്ച്‌, വെങ്കടമ്ബ്, പൂഴിക്കുന്ന്, ഹൈസ്‌കൂള്‍, ഓരംവിള എന്നീ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി തുടരും.

Leave a Reply

Your email address will not be published. Required fields are marked *