ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു

പത്തനംതിട്ട : ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു . ഇന്നു വൈകിട്ട് അഞ്ചുമണിയോടെയാണ് നട തുറന്നത് . കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാസവും ഭക്തര്‍ക്ക് ദര്‍ശനം അനുമതി ഇല്ല.

തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്ബൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു . ശേഷം ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് വിളക്ക് തെളിച്ചു . തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരര് വിഭൂതി പ്രസാദം വിതരണം ചെയ്തു. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടിക്കുമുന്നിലെ ആഴിയില്‍ അഗ്നി പകര്‍ന്നു .

Leave a Reply

Your email address will not be published. Required fields are marked *