തിരക്ക് ഒഴിവാക്കാൻ ബാങ്കുകളിൽ പ്രത്യേക ക്രമീകരണം

തിങ്കളാഴ്ച മുതല്‍ സേവിങ്ങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: ബാങ്കുകളില്‍ തിങ്കളാഴ്ച മുതല്‍ സേവിങ്ങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.

കോവിഡ് ജാഗ്രതയുടെ ഭാഗമായി, ഓണക്കാലത്തെ തിരക്ക് കുറയ്ക്കാന്‍ അക്കൗണ്ട് നമ്ബറിനനുസരിച്ച്‌ ബാങ്കില്‍ എത്താനാണ് സമയം നിശ്‌ചയിച്ചിരിക്കുന്നത്. 0, 1, 2, 3 അക്കങ്ങളില്‍ അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ട് ഉടമകള്‍ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിലും 4, 5, 6, 7 അക്കങ്ങളില്‍ അക്കൗണ്ട് നമ്ബര്‍ അവസാനിക്കുന്നവര്‍ പന്ത്രണ്ടിനും രണ്ടിനും ഇടയിലും 8,9 അക്കങ്ങളില്‍ അക്കൗണ്ട് നമ്ബര്‍ അവസാനിക്കുന്നവര്‍ രണ്ടരയ്ക്കും നാലിനും ഇടയിലുമാണ് ബാങ്കില്‍ എത്തേണ്ടത്.

അന്വേഷണങ്ങള്‍ക്ക് ബാങ്കിലേക്ക് ഫോണ്‍ ചെയ്താല്‍ മതിയാകും. തിങ്കള്‍ മുതല്‍ അടുത്ത മാസം 5 വരെ നിയന്ത്രണം തുടരും. സേവിങ്സ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും എത്തുന്നവര്‍ക്കാണ് നിയന്ത്രണം ബാധകം. മറ്റ് ബാങ്കിടപാടുകള്‍ക്കും വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും സമയ നിയന്ത്രണം ഇല്ല. കോവിഡ് പ്രതിരോധത്തിന് പ്രത്യേക നിയന്ത്രണങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ സമയത്തിനും മാറ്റമുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *