പ്ലസ്​ വണ്‍ ഏകജാലക പ്രവേശനം: അപേക്ഷ തീയതി ആഗസ്​റ്റ്​ 14ല്‍ നിന്ന്​ 20 വരെ നീട്ടി

തിരുവനന്തപുരം: പ്ലസ്​ വണ്‍ ഏകജാലക പ്രവേശന അപേക്ഷ സമര്‍പ്പണം ആഗസ്​റ്റ്​ 14ല്‍ നിന്ന്​ 20 വരെ നീട്ടി. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക്​ (ഇ.ഡബ്ല്യു.എസ്​) പത്ത്​ ശതമാനം സംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്​ ഇറങ്ങിയ സാഹചര്യത്തിലാണ് തീയതി ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം. പ്രവേശന ഷെഡ്യൂളിലും മാറ്റം വരുത്തിയിട്ടുണ്ട്.

സെപ്റ്റംബര്‍ 7നാണ് ഒന്നാം അലോട്ട്മെന്റ്. ട്രയല്‍ അലോട്ട്​മെന്‍റ്​​ 24 ലേക്ക് നീട്ടിയിട്ടുണ്ട്. സെപ്​റ്റംബര്‍ 29ന് മുഖ്യ അലോട്ട്​മെന്‍റ്​​ അവസാനിക്കും. സപ്ലിമെന്‍ററി അലോട്ട്​മെന്‍റ് ഒക്​ടോബര്‍ മൂന്നുമുതല്‍ 23 വരെയായിരിക്കും​. ഒക്​ടോബര്‍ 23ന്​ പ്രവേശനം അവസാനിപ്പിക്കും.

പുതിയ സംവരണത്തിനനുസൃതമായി പ്രവേശന പ്രോസ്​പെക്​ടസിലും ഭേദഗതി വരുത്തി.​പ്രോസ്​പെക്​ടസിന്റെ അനുബന്ധം ഒന്ന്​ മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ്​ അല്ലെങ്കില്‍ അനുബന്ധം രണ്ട്​ മാതൃകയിലുള്ള ഇന്‍കം ആന്‍ഡ്​​ അസറ്റ്​സ്​ സര്‍ട്ടിഫിക്കറ്റ്​ വില്ലേജ്​ ഓഫിസുകളില്‍നിന്ന് നേടുന്നവര്‍ക്കാകും സംവരണ​ അര്‍ഹത.

പ്രവേശന പോര്‍ട്ടലില്‍ Apply Online -SWS എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിച്ചശേഷം കാന്‍ഡിഡേറ്റ്​ ലോഗിന്‍ ക്രിയേറ്റ്​ ചെയ്​തശേഷം അതിലെ Economically Weaker Section Details Entry എന്ന ലിങ്കിലൂടെ ഇ.ഡബ്ല്യു.എസ്​ സംവരണവിവരങ്ങള്‍ സമര്‍പ്പിക്കാം. വിശദനിര്‍ദേശങ്ങള്‍ www.hscap.kerala.gov.in ല്‍ ലഭ്യമാണ്​. മുന്നാക്ക വിഭാഗങ്ങളില്‍നിന്ന്​ അപേക്ഷകരില്ലെങ്കില്‍ അവശേഷിക്കുന്ന ഇ.ഡബ്ല്യു.എസ്​ സീറ്റുകള്‍ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്​മെന്‍റില്‍ പൊതുമെറിറ്റ്​ സീറ്റുകളാക്കി മാറ്റി പ്രവേശനം നടത്തും. ബുധനാഴ്​ച വൈകുന്നേരം​ വരെ 4,66,118 പേര്‍​ പ്ലസ്​ വണ്‍ പ്രവേശനത്തിന്​ അപേക്ഷ സമര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *