കെകെ മഹേശന്റെ മരണം: വെള്ളാപ്പള്ളിയെ രക്ഷിക്കാൻ നീക്കം: സംയുക്ത സമര സമിതി

എറണാകുളം: കണിച്ചു കുളങ്ങര എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി കെ കെ മഹേശൻറെ മരണം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം. കേസിൽ വെള്ളാപ്പള്ളി നടേശനെ രക്ഷിക്കാൻ ഗൂഢാലോചന നടക്കുന്നതായി സംയുക്ത സമര സമിതി.

അന്വേഷണത്തിൽ കാലതാമസം ഉണ്ടാകുന്നത് തെളിവ് നശിപ്പിക്കാൻ വെള്ളാപ്പിള്ളി നടേശന് അവസരം നൽകുകയാണെന്നും സംഘടനകൾ ആരോപിച്ചു. പ്രൊഫസർ എം കെ സാനു വിളിച്ചു ചേർത്ത യോഗത്തിലാണ് വിവിധ സംഘടനകൾ ഒത്തു ചേർന്നത്.

ഇതിൽ പ്രതിഷേധിച്ചു തിരുവോണ ദിവസം സമര സമിതിയിലെ വിവിധ  സംഘടന ഭാരവാഹികൾ ഉപവാസം അനുഷ്‌ഠിക്കും. അന്വേഷണം തന്നെ സംശയത്തിന്റെ മുനമ്പിലാണ്.  മഹേശൻറെ ആത്മഹത്യ കുറിപ്പിൽ  വെള്ളാപ്പള്ളി നടേശൻ നടത്തിയ അഴിമതികൾ അക്കമിട്ട് നിരത്തിയിട്ടുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി. തിരുവോണ ദിവസം കാണിച്ചു കുളങ്ങരയിലാണ് ഉപവാസം.

Leave a Reply

Your email address will not be published. Required fields are marked *