ഉത്ര കൊലപാതകക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; സൂരജ് ഒന്നാംപ്രതി

പു​ന​ലൂ​ര്‍: അഞ്ചലിലെ ഉ​ത്ര​യെ പാമ്ബ് കടിപ്പിച്ച്‌ കൊന്ന കേസില്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. അ​ന്വേ​ഷ​ണ സം​ഘം പു​ന​ലൂ​ര്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാം പ്ര​തി​യാ​യ ഭ​ര്‍​ത്താ​വ് സൂ​ര​ജ് മാ​ത്ര​മാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തും ന​ട​പ്പാ​ക്കി​യ​തെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സൂ​ര​ജ് ന​ട​ത്തി​യ​ത് അ​ത്യ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വ​മാ​യ കു​റ്റ​കൃ​ത്യ​മെ​ന്നും കു​റ്റ​പ​ത്ര​ത്തി​ല്‍ പ​രാ​മ​ര്‍​ശമുണ്ട്. പാ​മ്ബി​നെ ഉ​പ​യോ​ഗി​ച്ചു​ള്ള കൊ​ല​പാ​ത​കം സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​ണെ​ന്നും ആ​യി​ര​ത്തി​ല​ധി​കം പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു.

സ്വത്ത് നഷ്ടപ്പെടുത്താതെ ഭാര്യയെ ഒഴിവാക്കാനായിരുന്നു സൂരജിന്‍റെ പദ്ധതി. പാ​മ്ബി​നെ ഉ​പ​യോ​ഗി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​ സ്വ​ഭാ​വി​ക മ​ര​ണ​മെ​ന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം. ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു കേ​സ് അ​ന്വേ​ഷ​ിച്ചത്.

മാ​പ്പ് സാ​ക്ഷി​യാ​യ പാ​മ്ബ് പി​ടു​ത്ത​ക്കാ​ര​ന്‍ സു​രേ​ഷാ​ണ് പ്രാ​സി​ക്യൂ​ഷ​ന്‍റെ നി​ര്‍​ണാ​യ​ക സാ​ക്ഷി. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി 90 ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്ബ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​തി​നാ​ല്‍ സൂ​ര​ജി​ന് ജാ​മ്യം ല​ഭി​ക്കി​ല്ല. കേ​സി​ല്‍ ര​ണ്ടാ​മ​ത്തെ കു​റ്റ​പ​ത്രം ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ സ​മ​ര്‍​പ്പി​ക്കും. അ​തി​വേ​ഗ വി​ചാ​ര​ണ​യ്ക്കാ​യി ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *