സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്

തിരുവനന്തപുരം:  സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ് അനുവദിച്ച്‌ ഉത്തരവായി. 27,360 രൂപവരെ ശമ്ബളമുള്ളവര്‍ക്കാണ് ബോണസ്.

ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2,750 രൂപ ഉത്സവബത്ത നല്‍കും. പെന്‍ഷന്‍കാര്‍ക്ക് ആയിരം രൂപയാണ് ഉത്സവബത്ത. കഴിഞ്ഞവര്‍ഷത്തെ അതേ ബോണസും ഉത്സവബത്തയും അഡ്വാന്‍സുമാണ് സര്‍ക്കാര്‍ ഇത്തവണയും നല്‍കുന്നത്.

ശമ്ബളവും പെന്‍ഷനും മുന്‍കൂറായി നല്‍കും. പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്റ്‌, കരാര്‍, ദിവസ വേതനക്കാര്‍, സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്‌ പുറത്ത്‌ നിയമിക്കപ്പെട്ടവര്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും 1200 രൂപ മുതല്‍ മുകളിലോട്ട്‌ ഉത്സവ ബത്ത ലഭിക്കും.

ഓഗസ്‌റ്റിലെ ശമ്ബളവും സെപ്‌തംബറിലെ പെന്‍ഷനും മുന്‍കൂറായി നല്‍കും. 24, 25, 26 തീയതികളില്‍ വിതരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *