അമിത് ഷായുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊറോണ പരിശോധന ഫലം നെഗറ്റീവ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം കുറച്ചു ദിവസങ്ങള്‍ കൂടി വീട്ടു നിരീക്ഷണത്തില്‍ തുടരും. ട്വിറ്ററിലൂടെയാണ് അമിത് ഷാ പുതിയ പരിശോധന ഫലം അറിയിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 2നാണ് അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചത്.

‘ഇന്ന് എന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവ് ആയിരിക്കുന്നു. ഈ സാഹചര്യത്തില്‍ എനിക്കും എന്റെ കുടുംബത്തിനും ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം കുറച്ചു ദിവസങ്ങള്‍ കൂടി വീട്ടില്‍ ഐസൊലേഷനില്‍ കഴിയും’. അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *