കോവിഡ് : എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം

ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പിന്നണി ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. അതീവ ഗുരുതര നിലയിലായതോടെ ജീവന്‍ രക്ഷാ മാര്‍ഗങ്ങളുടെ സഹായത്തിലാണ് എസ്പി ബാലസുബ്രഹ്മണ്യം കഴിയുന്നതെന്ന് എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രി പുറത്തുവിട്ട പത്രകുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില വഷളാവുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ പറയുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും പ്രസ്താവന പറയുന്നു.

ആഗസ്റ്റ് 5നാണ് എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *