ജയിലില്‍ കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നു; ജയിലിലെ ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന പുറത്ത് വ്യാപകം

നഹാസ് വിഴിഞ്ഞം


തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം കൊടുമ്പിരി കൊള്ളുമ്പോള്‍ ജയിലിലെ തടവുകാരെ കൊണ്ടു നിര്‍മ്മിക്കുന്ന ഭക്ഷ്യവസ്തുകളുടെ വില്‍പ്പന പുറംസ്ഥലങ്ങളില്‍ തകൃതി. ഇത് പൊതുജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 1200 തടവുകാരാണ് ഉള്ളത്. അതില്‍ 164 ഓളംപേര്‍ക്ക്‌
കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്‌. കോവിഡ് ബാധ എങ്ങനെയാണ് തടവുകാര്‍ക്ക് പിടികൂടിയിരിക്കുന്നതെന്നുള്ള ഉറവിടം ഇതേവരെ വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തില്‍ സെന്‍ട്രല്‍ ജയിലിലെ മുഴുവന്‍ തടവുകാരെയും ക്വാറന്റയിനില്‍ പ്രവേശിപ്പിച്ച് നിരീക്ഷണത്തിലാക്കേണ്ടതുണ്ട്. സെന്‍ട്രല്‍ ജയിലില്‍ ഉത്പ്പാദിപ്പിക്കുന്ന ചപ്പാത്തിയുള്‍പ്പെടെയുള്ളവ പൊതുസ്ഥലങ്ങളില്‍ ടിപ്പര്‍ ഓട്ടോയില്‍ കൊണ്ട് ചെന്നാണ് വില്‍ക്കുന്നത്.

  
തൈക്കാട് ആശുപത്രി, മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ എന്നിവയ്ക്ക് മുന്നില്‍ ജയിലിലെ ഭക്ഷ്യ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് കോവിഡ് വ്യാപനം രൂക്ഷമായേക്കുമെന്ന ഭീതി ഉയര്‍ന്നിട്ടിണ്ട്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് കോവിഡ് പിടിപ്പെട്ടു എന്നുള്ള വാര്‍ത്ത ഏറെ നടുക്കത്തോടെയാണ് സര്‍ക്കാരും , ബന്ധപ്പെട്ട വിഭാഗവും ജനങ്ങളും നോക്കിക്കാണുന്നത്. സെന്‍ട്രല്‍ ജയിലിനടുത്തുള്ള കഫറ്റ് ഏരിയ പോലും അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ജയിലിനുള്ളില്‍ നിര്‍മ്മിക്കുന്ന ഭക്ഷ്യവസ്തുകളുടെ വില്‍പ്പന കോവിഡ് വ്യാപന ഭീതി ഉയര്‍ത്തുമെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *