കോവിഡ്‌ വാക്സിന്‍ റഷ്യ പുറത്തിറക്കി; മകള്‍ക്ക് കുത്തിവയ്പ് നടത്തിയതായി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍

മോസ്‌കോ: കോവിഡിനെതിരെ സുസ്ഥിര പ്രതിരോധശേഷി നല്‍കുന്ന ആദ്യ വാക്സിന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍ ഔദ്യോഗികമായി പുറത്തിറക്കി.

ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനാണിത്. രാജ്യത്ത് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്‌തെന്നും തന്റെ പെണ്‍മക്കളില്‍ ഒരാള്‍ ഇതിനകം കുത്തിവെയ്പ് എടുത്തതായും മന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിനിടെ പ്രസിഡന്റ് പ്രഖ്യാപിച്ചു.

പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നാണ് പുടിന്‍ വ്യക്തമാക്കിയത്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് കണ്ടെത്തിയ വാക്‌സിന്‍. പരിശോധനകളില്‍ വാക്‌സിന്‍ കാര്യക്ഷമതയുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. എല്ലാവിധ പരിശോധനകള്‍ക്കും വാക്‌സിന്‍ വിധേയമാക്കി. വാക്‌സിന്‍ നല്‍കിയ മക്കളില്‍ ഒരാള്‍ സുഖമായിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നദി അറിയിക്കുന്നു. ലോകത്തിന് നിര്‍ണായകമാകുന്ന ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *