രാജ്യത്ത് കോവിഡ് മരണം കുറക്കാനായത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടം:പ്രധാനമന്ത്രി

ന്യൂഡല്‍ഹി:  കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് കുറക്കാനായത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കണ്ടെയിൻമെൻറ് സോണിലെ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കണം. രോഗബാധ ഏറെയുള്ള 10 സംസ്ഥാനങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ സുപ്രധാനമാണെന്നും മോദി പറഞ്ഞു. കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പത്തു സംസ്ഥാനങ്ങളിലെ രോഗം നിയന്ത്രിച്ചാൽ കോവിഡിനെ മറികടക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ 80 ശതമാനവും ഈ പത്ത് സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ രോഗമുള്ളവരുടെ എണ്ണം ഇന്ത്യയിൽ കുറവാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ്, തെലങ്കാന, പ‍ഞ്ചാബ്, തമിഴ്നാട്, ബംഗാൾ, കർണാടക എന്നീ പത്തു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായായിരുന്നു അവലോകന യോഗം. ഏഴാം തവണയാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി അവലോകനം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *