ജൂലൈ 31; ഹാരി പോട്ടര്‍ പുസ്തക പരമ്പരയിലൂടെ അറിയപ്പെടുന്ന എഴുത്തുകാരി ജെ കെ റൗളിംഗിന്റെ ജന്മദിനം

ജൂലൈ 31 ; ഹാരി പോട്ടര്‍ പുസ്തക പരമ്പരയിലൂടെയും സിനിമകളിലൂടെയും ലോകം മുഴുവന്‍ അറിയപ്പെടുന്ന എഴുത്തുകാരി ജെ കെ റൗളിംഗിന്റെ ജന്മദിനമായിരുന്നു.
ജെ.കെ. റൗളിംഗ് എന്ന എഴുത്തുകാരിയെ തന്റെ കൂട്ടുകാര്‍ക്കു പരിചയപെടുത്തുകയാണ് ആറാം ക്ലാസുകാരിയായ ഹയബിന്ദ്ഗീതു കിരണ്‍.

കുട്ടികളില്‍ കൗതുകവും പ്രചോദനവും സൃഷ്ടിക്കുവാന്‍ പര്യാപ്തമാണ് ഈ കുഞ്ഞു വീഡിയോ. റൗളിങ്ങിന്റെ ജീവിതത്തെ സമഗ്രമായി ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട് . വളരെ ആര്‍ജവത്തോടെ ഉത്സാഹത്തോടെ ആത്മ വിശ്വാസത്തോടെയുള്ള അവതരണമാണ് ഈ ചിത്രത്തെ ആകര്‍ഷകമാക്കുന്നത്.

എല്ലാ മാതാപിതാക്കളും കുട്ടികളെ നിര്‍ബന്ധമായും കാണിക്കേണ്ട ചിത്രമാണിതെന്ന് വിലയിരുത്തപ്പെടുന്നു. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളിലെആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹയബിന്ദ്ഗീതു കിരണ്‍.

Leave a Reply

Your email address will not be published. Required fields are marked *