കൊറോണ: പ്രത്യാഘാതങ്ങള്‍ പതിറ്റാണ്ടുകളോളം അനുഭവിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ : ലക്ഷക്കണക്കിന് ജീവന്‍ അപഹരിച്ച്‌ ലോകത്ത് സംഹാര താണ്ഡവമാടുന്ന കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങള്‍ പതിറ്റാണ്ടുകളോളം അനുഭവിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെയാണ് ചൈനയില്‍ കൊറോണ വ്യാപനം പൊട്ടിപ്പുറപ്പെട്ടത്. ലോകത്താകമാനം ഇതുവരെ 675000ത്തോളം ജീവന്‍ അപഹരിക്കുകയും 17.3 മില്യന്‍ പേരെ രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്.

കൊവിഡ് 19 പ്രതിസന്ധിയെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഇത് നാലാം തവണയാണ് 18 അംഗങ്ങളും 12 ഉപദേശകരും അടങ്ങുന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തിര സമിതി യോഗം ചേരുന്നത് .

ആറ് മാസം മുമ്ബ് പൊതു ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ യോഗം ചേരുമ്ബോള്‍ ചൈനയ്ക്ക് പുറത്ത് 100ല്‍ താഴെ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെന്നും മരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദനോം ഗെബ്രിയേസസ് പറഞ്ഞു.

നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിയാണ് ഇതെന്നും കൊറോണയുടെ ഫലങ്ങള്‍ വരും വര്‍ഷങ്ങളിലും അനുഭവപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *