പരിസ്ഥിതി ആഘാത നയത്തിന്റെ കരടിനെതിരെ രാഹുല്‍ ​ഗാന്ധി

ഡല്‍ഹി: പുതിയ പരിസ്ഥിതി ആഘാത നയത്തിന്റെ കരടിനെതിരെ ജനം പ്രതിഷേധിക്കണമെന്നു രാഹുല്‍ ഗാന്ധി. വിജ്ഞാപനം അപകടകരമാണെന്നും നടപ്പാക്കിയാല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും രാഹുല്‍ വ്യക്തമാക്കി.

പതിറ്റാണ്ടുകള്‍ കൊണ്ട് മുന്നോട്ട് പോയ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പിന്നോട്ടടിപ്പിക്കുന്നതാകും വിജ്ഞാപനമെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കല്‍ക്കരി ഖനനത്തിനടക്കം പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്ന നിലപാട് ഇതിനു ഉദാഹരണമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പരിസ്ഥിതി നശീകരണവും രാജ്യത്തെ കൊള്ളയടിക്കുന്നതും അവസാനിപ്പിക്കണം. രാജ്യത്തെ കൊളളയടിക്കുക എന്നതാണ് കരട് വിജ്ഞാപനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും രാഹുല്‍ ​ഗാന്ധി ട്വീറ്റില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *