101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിച്ചു

ന്യൂഡല്‍ഹി: പ്രതിരോധമേഖലയില്‍ ഇന്ത്യയുടെ സുപ്രധാന ചുവടുവയ്പ്പ്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ആത്മ നിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ടാണ് പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനം. പ്രതിരോധ മേഖലയിലേക്ക് വേണ്ട ഉപകരങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കും. ആഭ്യന്തര ഉത്പാദനം കൂട്ടാനാണ് തീരുമാനമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

ഭാവിയില്‍ പ്രതിരോധ മേഖലയില്‍ പൂര്‍ണ്ണമായും വിദേശ നിര്‍മ്മിത ഉപകരണങ്ങള്‍ ഇല്ലാതാക്കും. 2020നും 2024നും ഇടയില്‍ വിദേശ ഇറക്കുമതി പൂര്‍ണമായും നിരോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

നിരോധിക്കുന്ന പ്രതിരോധ ഉത്പന്നങ്ങളില്‍ ലഘുവായ ഉപകരണങ്ങള്‍ മാത്രമല്ല ആധുനിക ആയുധങ്ങളും ഉള്‍പ്പെടും. ആര്‍ട്ടിലറി ഗണ്ണുകള്‍, അസോള്‍ട്ട് റൈഫിളുകള്‍, സോണ്‍ സിസ്റ്റം, ചരക്ക് വിമാനങ്ങള്‍, ലഘു യുദ്ധ ഹെലികോപ്റ്ററുകള്‍, റഡാറുകള്‍, കവചിത വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടും.

Leave a Reply

Your email address will not be published. Required fields are marked *