വേളിയിലെ ഇംഗ്ലീഷ് ഇന്‍ഡ്യ ക്ലേ ലിമിറ്റഡ്’ അടച്ചു പൂട്ടിയതായി നോട്ടീസ്

തിരുവനന്തപുരം : വേളിയിലെ ഇംഗ്ലീഷ് ഇന്‍ഡ്യ ക്ലേ ലിമിറ്റഡ്’ അടച്ചു പൂട്ടികൊണ്ട് അധികൃതര്‍ നോട്ടീസ് പതിച്ചു. ഇന്നലെ രാത്രി ആണ് കമ്ബനി അടച്ചുപൂട്ടി കൊണ്ട് നോട്ടീസ് പതിച്ചത്.

കഴിഞ്ഞ രണ്ടര വര്‍ഷമായി ഫാക്ടറി നഷ്ടത്തിലാണ്. സഞ്ചിത നഷ്ടം ക്രമാതീതമായി കൂടി വരികയാണെന്നും അതുകൊണ്ട് തന്നെ നിലവില്‍ കമ്ബനി മുന്നോട്ട് നടത്തികൊണ്ട് പോകാന്‍ സാധിക്കില്ലെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ഫാക്ടറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്ന കാലത്തേക്ക് തൊഴിലാളികള്‍ക്ക് ശമ്ബളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹത ഉണ്ടായിരിക്കുന്നതല്ലെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു .

എന്നാല്‍ , ഇത് ശമ്ബള പരിഷ്കരണം നടപ്പാക്കാതിരിക്കാനുള്ള നടപടിയാണെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തങ്ങള്‍ക്ക് ശമ്ബളം വര്‍ധിപ്പിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ഇന്ന് ( 10. 08. 2020 ) ബോണസ് നല്‍കേണ്ട തീയതി ആയതിനാലാണ് കമ്ബനിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നടപടിയെന്നും യാതൊരുവിധ മുന്നറിയിപ്പും കൂടാതെയാണ് ഫാക്ടറി അടച്ചതെന്നും ജീവനക്കാര്‍ ആരോപിച്ചു.

ശമ്ബളം വര്‍ധിപ്പിച്ച്‌ നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി തൊഴിലാളികള്‍ സമരം നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *