കാണാതായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ആത്മഹത്യാകുറിപ്പെഴുതിവെച്ച ശേഷം കാണാതായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മൃതദേഹം കണ്ടെത്തി. കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറിന്റെ മൃതദേഹമാണ് കരമനയാറ്റില്‍ നിന്ന് കണ്ടെത്തിയത്.

ശനിയാഴ്ച്ച രാത്രിയാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ കാണാതായത്. കൊവിഡ് ഭീതി മൂലം ആറ്റില്‍ ചാടി ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.

ഇദ്ദേഹത്തിന്റെ ചെരുപ്പ് കുണ്ടമണ്‍കടവില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അവിടെ പൊലിസും അഗ്നിരക്ഷാസേനയും തെരച്ചില്‍ നടത്തിയിരുന്നു. കൃഷ്ണകുമാറിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ തെരച്ചിലിന്റെ രണ്ടാം ദിവസമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *