തൂത്തുക്കുടി കസ്റ്റഡി മരണം: അറസ്റ്റിലായ എസ് ഐ കൊവിഡ് ബാധിച്ച്‌ മരിച്ചു

ചെന്നൈ:  തമിഴ്‌നാട്ടിലെ തൂത്തുക്കുടി കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ സബ് ഇന്‍സ്‌പെക്ടര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയ പോള്‍ ദുരൈ(56) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. സി ബി -സി ഐ ഡി കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ദുരൈ.

തൂത്തുക്കുടി സാത്താന്‍കുളം പോലീസ് സ്റ്റേഷനില്‍ വെച്ച്‌ പി ജയരാജ്, മകന്‍ പി ബെന്നിക്‌സ് എന്നിവരെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന കേസിലാണ് പോള്‍ ദുരൈ അടക്കം 10 പൊലീസുകാരെ അറസ്റ്റ് ചെയ്തത്.

മധുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന ദുരൈക്ക് കഴിഞ്ഞ മാസം 24നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് തുടര്‍ന്ന് മധുരയിലെ സര്‍ക്കാര്‍ ശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദ്രോഗ-പ്രമേഹ രോഗബാധിതനായിരുന്നു. കൊവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദുരൈക്ക് ശരിയായ ചികിത്സ നല്‍കുന്നില്ലെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *