ക്വാ​റന്റൈനില്‍ ക​ഴി​യു​ന്ന​വര്‍ പുറത്തിറങ്ങിയാല്‍ ആപ്പ് കുടുക്കും

തിരുവനന്തപുരം: കോവിഡ്‌ ലക്ഷണത്തോടെ ക്വാ​റന്റൈനില്‍ ക​ഴി​യു​ന്ന​വര്‍ പുറത്തിറങ്ങുന്നുണ്ടോയെന്ന് അറിയുന്നതിനായി ​സി​റ്റി പൊലീസിന്‍റെ ‘കോവിഡ്‌ 19 സേ​ഫ്റ്റി’ എ​ന്ന പു​തി​യ ആ​പ്പ് ഉ​പ​യോ​ഗി​ക്കും. ഹോം ക്വാറന്റൈനിലുള്ളവര്‍ എല്ലാവരും ഈ ആപ്പ് ഇ​ന്‍​സ്​​റ്റാ​ള്‍ ചെ​യ്യണം. ഇ​ത് പ്ലേ ​സ്​​റ്റോ​റി​ല്‍ ​നി​ന്ന് സൗജന്യമായി ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. എ​ല്ലാ സ്​​റ്റേ​ഷ​നി​ലെ​യും എ​സ്.​എ​ച്ച്‌.​ഒ മാ​ര്‍​ക്ക് ആപ്പിന്റെ ലി​ങ്ക് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. സ്‌​​റ്റേ​ഷ​നുകളിലെ ബീ​റ്റ് ഓ​ഫി​സ​ര്‍​മാ​രു​ടെ നേതൃത്വത്തില്‍ ക്വാ​റ​ന്റൈനില്‍ ക​ഴി​യു​ന്ന​വ​രെ ഈ ​ആ​പ്പ് മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ല്‍ ഇ​ന്‍​സ്​​റ്റാ​ള്‍ ചെ​യ്യി​ക്കും.

കോവിഡ്‌ രോഗികളുടെ സമ്ബര്‍ക്ക പട്ടിക തയ്യാറാക്കുന്ന ജോലി പൊലീസിനെ ഏല്‍പിച്ചതിന് പിന്നാലെ നഗരത്തില്‍ ഇതുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് പട്ടിക തയ്യാറക്കല്‍ തുടങ്ങി. അതാത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പുതുതായി കൊവിഡ് പോസിറ്റിവായവരില്‍ നിന്ന് സംഘം വിവരങ്ങള്‍ ശേഖരിക്കും. ഇവരുമായി പ്രാഥമികമായും ദ്വിതീയമായും സമ്ബര്‍ക്കത്തില്‍ വന്നവരെ കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും.

ഇവയെല്ലാം ക്രോഡീകരിച്ചാണ് സമ്ബര്‍ക്ക പട്ടിക തയ്യാറാക്കുക. ഇങ്ങനെ തയ്യാറാക്കുന്ന സമ്ബര്‍ക്ക പട്ടിക അതാത് സ്റ്റേഷനുകളിലെ ജനമൈത്രി ഓഫീസര്‍മാരും ബീറ്റ് ഓഫീസര്‍മാരും ഉള്‍പ്പെടുന്ന ക്വാറന്റൈന്‍ ചെക്കിംഗ് ടീം നേരിട്ടും പ്രദേശവാസികളുടെ സഹായത്തോടെയും പരിശോധിച്ച്‌ ഉറപ്പുവരുത്തും. അതിനുശേഷം പട്ടിക ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറും. ജനങ്ങളില്‍ കൂടുതല്‍ ബോധവത്കരണം നടത്തുന്നതിനായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *