കാര്‍ഷികാവശ്യങ്ങള്‍ക്ക്‌ ഒരു ലക്ഷം കോടിയുടെ കേന്ദ്ര പദ്ധതി

ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷികാവശ്യങ്ങള്‍ നേരിടാന്‍ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി.

പിഎം-കിസാന്‍ പദ്ധതിയുടെ ഭാ​ഗമായി കഴി‍ഞ്ഞ ഒന്നര വര്‍ഷത്തിനിടെ എഴുപത്തി അയ്യായിരം കോടി രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സര്‍ക്കാര്‍ നിക്ഷേപിച്ചതായും അദ്ദേഹം പറഞ്ഞു.

വിളവെടുപ്പാനന്തര കാര്‍ഷികാവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് പുതിയ പദ്ധതി. കാര്‍ഷികോല്പന്നങ്ങളുടെ സംസ്കരണം, വിപണനം തുടങ്ങിയവ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. കാര്‍ഷികരം​ഗത്തെ സംരംഭകര്‍, സ്റ്റാര്‍ട്ട് അപ്പുകള്‍, അ​ഗ്രി-ടെക് മേഖലയിലുള്ളവര്‍, കര്‍ഷക കൂട്ടായ്മകള്‍ എന്നിവയെല്ലാം ഈ പദ്ധതിയുടെ ​ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടും.

Leave a Reply

Your email address will not be published. Required fields are marked *