വിജയവാഡയിലെ കോവിഡ് സംരക്ഷണ കേന്ദ്രത്തില്‍ തീപിടിത്തം: 11 മരണം

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ കോവിഡ് ക്വാറന്റീന്‍ കേന്ദ്രമായ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം.  30 ഓളം പേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ അഞ്ചുമണിയോടെ സ്വര്‍ണ പാലസ് ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് എത്തിയാണ് തീപിടിത്തത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മുഖ്യമന്ത്രി വൈഎസ് ജഗ്മോഹന്‍ റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ അദ്ദേഹം ദുഃഖം രേഖപ്പെടുത്തുകയും ചെയ്

മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി ജഗ്മോഹന്‍ പ്രധാനമന്ത്രിയെ അറിയിച്ചു. പ്രധാന മന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

കോവിഡ് രോഗികള്‍ക്കായി രമേഷ് ആശുപത്രി അധികൃതരാണ് ഹോട്ടല്‍ വാടകയ്ക്ക് എടുത്തിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഇവിടെയുള്ളവരെ മറ്റ് കോവിഡ് കേന്ദ്രങ്ങളിലേക്ക് മാറ്റി. രോഗികളും സ്റ്റാഫുകളും ഉള്‍പ്പെടെ 40ഓളം പേര്‍ ഇവിടെ ഉണ്ടായിരുന്നതായാണ് വിവരം.ഗ്രൗണ്ട് ഫ്ലോറിലും ഫസ്റ്റ് ഫ്ലോറിലുമാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്‍ന്ന് ജനാലകളിലൂടെ പുറത്തേക്ക് ചാടിയാണ് പലരും രക്ഷപ്പെട്ടത്. ജനല്‍ തകര്‍ത്താണ് അകത്തു കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *