തീപ്പിടുത്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50 ലക്ഷം നല്‍കുമെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി

ഹൈദരബാദ്: വിജയവാഡയിലെ കൊവിഡ് കെയര്‍ സെന്ററിലെ തീപ്പിടുത്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി 50 ലക്ഷം രൂപ എക്‌സ് ഗ്രേഷ്യ പ്രഖ്യാപിച്ചു.

അപകടത്തില്‍പ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. കൊവിഡ് കെയര്‍ ഫെസിലിറ്റിയില്‍ ഉണ്ടായ തീപ്പിടിത്തെകുറിച്ച്‌ ആഴത്തിലുള്ള അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി ജഗന്‍ റെഡ്ഡി പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കി.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. വിവരം അറിഞ്ഞയുടനെ മോദി ജഗന്‍ മോഹന്‍ റെഡ്ഡിയുമായി ഫോണില്‍ സംസാരിച്ചു. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായതെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി പ്രധാനമന്ത്രിയെ അറിയിച്ചു. ഇരകളുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ഉറപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *