മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135.4 അടിയായി, ബുധനാഴ്ച വരെ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് അണക്കെട്ട് പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് . മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135.4 അടിയായി. കനത്ത മഴതുടരുന്നതിനാല്‍ ഡാമിലേക്കുളള നീരൊഴുക്കിന്റെ ശക്തി കൂടുതലാണ്. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ രണ്ടാം ജാഗ്രത നിര്‍ദേശം പുറപ്പെടുവിക്കും.

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2361 അടിയായി. സംഭരണ ശേഷിയുടെ 67 ശതമാനമാണിത്. നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. പേപ്പാറ ഡാമും തുറന്നു. മഴ ശക്തമാവുകയാണെങ്കില്‍ ബാണാസുര അണക്കെട്ടും തുറക്കും.പമ്ബ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്.

അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ കെ.എസ്.ഇ.ബിയും ജലസേചന വകുപ്പും 36 മണിക്കൂറിന് മുന്‍പ് അതത് ജില്ലാ ഭരണകൂടത്തെ അറിയിച്ച്‌ അനുമതി വാങ്ങണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *