സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്; യു​.എ​.ഇ​യി​ലേ​ക്ക് പോകാന്‍ അന്വേഷണ സംഘത്തിന് അനുമതി

ന്യൂഡല്‍ഹി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ യു​.എ.​ഇ​യി​ലേ​ക്ക് അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​യ​യ്ക്കാ​ന്‍ അ​നു​മ​തി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​മാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. പ്ര​തി ഫൈ​സ​ൽ ഫ​രീ​ദി​നെ ചോ​ദ്യം ചെ​യ്യാ​നാ​ണ് എ​ൻ​.ഐ.​എ ഉ​ദ്യോ​ഗ​സ്ഥ​ർ യു​.എ.​ഇ​യി​ലേ​ക്ക് പോ​കു​ന്ന​ത്. കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​ണ് ഫൈ​സ​ൽ ഫ​രീ​ദ്. എ​സ്പി​യ​ട​ക്കം ര​ണ്ടം​ഗ​സം​ഘ​മാ​ണ് ദു​ബാ​യി​ലേ​ക്കു​പോ​കു​ന്ന​ത്.

അ​ന്വേ​ഷ​ണം ദു​ബാ​യി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​ൻ.ഐ.​എ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തോ​ട് അ​നു​മ​തി തേ​ടു​ക​യും ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *