മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നല്‍കണം: ചെന്നിത്തല

ഇടുക്കി : രാജമലയിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട കുടുംബാംഗങ്ങൾക്ക് സർക്കാർ10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് രമേശ് ചെന്നിത്തല. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും രാജമലയില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം മാത്രവും നല്‍കുന്നതിനെ ചോദ്യം ചെയ്ത്  സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിലെ അനീതി ഉന്നയിച്ച്  നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *