ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 21 ലക്ഷം; മരണം 42500

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്ക്. മരണം 42500ലേക്കെത്തി. സംസ്ഥാനങ്ങളുടെ കണക്ക് അനുസരിച്ച് രാജ്യത്തെ പ്രതിദിന കേസുകൾ 60, 000 നടുത്തും മരണം 900 നടുത്തും എത്തി.24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 10, 483 കേസുകളും 300 മരണവും റിപ്പോർട്ട് ചെയ്തു. ആന്ധ്രയിൽ 10, 000 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 2 ലക്ഷം കടന്നു. ബിഹാറിൽ പ്രതിദിന കണക്കിലെ ഉയർന്ന സംഖ്യയായ 3646 രേഖപ്പെടുത്തി. കർണാടകയിൽ 6670 ഉം തമിഴ്‌നാട്ടിൽ 5880 ഉം പേർക്ക് രോഗം സ്ഥിരീകരിച്ചു.

അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 24 മണിക്കൂറിനിടെ മരിച്ചത് 326 പേരാണ്. 25169 പേർക്ക് പുതുതായി രോഗം കണ്ടെത്തി. 10208 ആണ് മരണസംഖ്യ.. രോഗബാധിതർ 737027 ആയി.

ആന്ധ്രാപ്രദേശിൽ രോഗ ബാധിതർ രണ്ട് ലക്ഷം കവിഞ്ഞു. 10 171 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതർ 206960 ആയി. 89 മരണം റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 2998 ആണ്.തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് 119 പേർ കൂടി മരിച്ചു. മരണസംഖ്യ 4690 ആയി. 5880 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 285024 ആണ് രോഗബാധിതർ. ചെന്നൈയിൽ 984 പേർക്ക് കൂടി രോഗം കണ്ടെത്തി.കർണാടകയിൽ 101 മരണം കൂടി റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 2998 ആയി. 6670 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 164924 ആണ് രോഗബാധിതർ.തെലങ്കാനയിൽ മരണസംഖ്യ അറുനൂറ് കവിഞ്ഞു. 12 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 601 ആയി. 2207 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 75257 ആണ് രോഗബാധിതർ.പുതുച്ചേരിയിൽ 241 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതർ 4862 ആയി. അഞ്ച് മരണം കൂടി റിപ്പോർട്ട് ചെയ്തു. 75 ആണ് മരണസംഖ്യ.

Leave a Reply

Your email address will not be published. Required fields are marked *