കരിപ്പൂര്‍ വിമാന അപകടം: ഞെട്ടിക്കുന്നതെന്ന് അമിത് ഷാ, അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം

കരിപ്പൂര്‍: കരിപ്പൂര്‍ വിമാന അപകടത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. അപകടം വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് നിര്‍ദേശം നല്‍കിയെന്നും അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചു. നേരത്തെ അപകടത്തില്‍ അനുശോചിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചിരുന്നു.

ഐ ജി യുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീമും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നുണ്ടെന്നും ദുരന്തനിവാരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *