കൊ​ങ്ക​ണ്‍ പാ​ത​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍; ട്രെ​യി​നു​ക​ള്‍ വ​ഴി തി​രി​ച്ചു​ വി​ടും

കൊ​ച്ചി: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ കൊ​ങ്ക​ണ്‍ പാ​ത​യി​ല്‍ പെ​ര്‍​ണേ​മി​ന​ടു​ത്തു​ള്ള തു​ര​ങ്ക ചു​മ​രു​ക​ള്‍ ഇ​ടി​ഞ്ഞു​ വീ​ണ​തി​നെ​ത്തു​ട​ര്‍​ന്നു കേ​ര​ള​ത്തി​ല്‍​ നി​ന്നു കൊ​ങ്ക​ണ്‍ വ​ഴി​യു​ള്ള എ​ട്ടു സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ വ​ഴി​ തി​രി​ച്ചു ​വി​ടും. ലോ​ണ്ട ജം​ഗ്ഷ​ന്‍-​പ​ന്‍​വേ​ല്‍ പാ​ത വ​ഴി​യാ​യി​രി​ക്കും സ​ര്‍​വീ​സു​ക​ള്‍.

എ​റ​ണാ​കു​ളം-​ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ന്‍ സൂ​പ്പ​ര്‍​ഫാ​സ്റ്റ് പ്ര​തി​ദി​ന സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ (02617), ഈ ​ട്രെ​യി​നി​ന്‍റെ മ​ട​ക്ക സ​ര്‍​വീ​സ് (02618), തി​രു​വ​ന​ന്ത​പു​രം-​ലോ​ക്മാ​ന്യ​തി​ല​ക് ടെ​ര്‍​മി​ന​സ് പ്ര​തി​ദി​ന സ​ര്‍​വീ​സ് (06346), തി​രി​ച്ചു​ള്ള സ​ര്‍​വീ​സ് (06345) എ​ന്നി​വ 20 വ​രെ​യും ആ​ഴ്ച​യി​ല്‍ മൂ​ന്നു ദി​വ​സം സ​ര്‍​വീ​സ് ന​ട​ത്തു​ന്ന തി​രു​വ​ന​ന്ത​പു​രം-​ന്യൂ​ഡ​ല്‍​ഹി രാ​ജ​ധാ​നി സൂ​പ്പ​ര്‍​ഫാ​സ്റ്റ് (02431), മ​ട​ക്ക സ​ര്‍​വീ​സ് (02432) എ​ന്നി​വ 18 വ​രെ​യും വ​ഴി തി​രി​ച്ചു​വി​ടും.

നി​സാ​മു​ദ്ദീ​ന്‍-​എ​റ​ണാ​കു​ളം തു​ര​ന്തോ പ്ര​തി​വാ​ര ട്രെ​യി​ന്‍ (02284) ശ​നി​യാ​ഴ്ച​യും 15നും ​എ​റ​ണാ​കു​ളം-​നി​സാ​മു​ദ്ദീ​ന്‍ തു​ര​ന്തോ സ്പെ​ഷ​ല്‍ (02283) 11, 18 തീ​യ​തി​ക​ളി​ലും നി​ല​വി​ലെ പാ​ത മാ​റി സ​ര്‍​വീ​സ് ന​ട​ത്തും. മ​ഡ്ഗാ​വ്-​ലോ​ണ്ട ജം​ഗ്ഷ​ന്‍, മി​റാ​ജ് ജം​ഗ്ഷ​ന്‍-​പൂ​നെ-​പ​ന്‍​വേ​ല്‍ വ​ഴി​യാ​യി​രി​ക്കും സ​ര്‍​വീ​സു​ക​ള്‍.

Leave a Reply

Your email address will not be published. Required fields are marked *