തമിഴ്നാട് ഷോളയാര്‍ ഷട്ടറുകള്‍ തുറന്നു

തൃശൂര്‍ : തമിഴ്നാട് ഷോളയാര്‍ ഡാം പൂര്‍ണ സംഭരണ നിലയില്‍ എത്തിയതിനെ തുടര്‍ന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് 3000 ക്യുസെക്സ് ജലം കേരള ഷോളയാറിലേക്ക് ഒഴുക്കാന്‍ തുടങ്ങി. വെള്ളിയാഴ്ച രാത്രി 8.15നാണ് ഷട്ടറുകള്‍ തുറന്നത്.

പെരിങ്ങല്‍ക്കുത്തിന്റെ മുകളിലുള്ള കേരള ഷോളയാര്‍ ഡാമില്‍ സംഭരണ ശേഷിയുടെ 57.31 ശതമാനം മാത്രമാണ് ഇപ്പോള്‍ ജലം സംഭരിച്ചിട്ടുള്ളത്. 2635 അടിയാണ് വെള്ളിയാഴ്ച രാവിലത്തെ ജലനിരപ്പ്. പൂര്‍ണ സംഭരണ നില 2663 അടിയാണ്. അതിനാല്‍ തമിഴ്നാട് ഷോളയാറില്‍നിന്ന് എത്തുന്ന വെള്ളം സംഭരിക്കാന്‍ കേരള ഷോളയാറിന് കഴിയുമെന്നതിനാല്‍ പെരിങ്ങല്‍ക്കുത്തില്‍ ആശങ്കയില്ലെന്നാണ് നിരീക്ഷണം.

അതേസമയം അതിശക്ത മഴക്ക് സാധ്യത കണക്കിലെടുത്ത് പാലക്കാട് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *